Advertisement

തെക്ക് പിടിക്കാൻ ബിജെപി; DMK കോൺഗ്രസ് സഖ്യത്തെ തൂത്തെറിയുമെന്ന് നരേന്ദ്ര മോദി

March 15, 2024
Google News 1 minute Read

DMK കോൺഗ്രസ് സഖ്യത്തെ തൂത്തെറിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് നാടിൻറെ വികസനത്തെ ഡിഎംകെ കോൺഗ്രസ് സഖ്യം തടസപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കന്യാകുമാരിയിലെ യോഗത്തിൽ പ്രധാനമന്ത്രി 2ജി അഴിമതി പരാമർശിച്ചു. തമഴിലായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസം​ഗം ആരംഭിച്ചത്. ഏകതാ യാത്ര ആരംഭിച്ചത് തമിഴ്നാട്ടിൽ നിന്നായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം പോലും തടയാനാണ് ഡിഎംകെ സർക്കാർ ശ്രമിച്ചത്. തമിഴ്നാടിന്റെ പുണ്യപ്രതീകമായ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചതിനെയും എതിർത്തവരാണ് ഡിഎംകെ സർക്കാർ. തമിഴകത്തിന്റെ സംസ്കാരത്തെ തകർക്കാനാണ് ഡിഎംകെയുടെ ശ്രമം. എന്നാൽ മോദിയുടെ ഗ്യാരന്റി തമിഴ്നാടിന്റെ പാരമ്പര്യത്തെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കോൺ​ഗ്രസിന്റേത് അഴിമതി രാഷ്‌ട്രീയവും ബിജെപിയുടേത് വികസന രാഷ്‌ട്രീയവുമാണ്. രാജ്യത്ത് ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് നോർത്ത്-സൗത്ത് ഇടനാഴി നടപ്പിലായത്. റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിൽ പോലും കോൺ​ഗ്രസ് യാതൊന്നും ചെയ്തില്ല.

എന്നാൽ വികസനത്തിനായി വിശ്രമമില്ലാതെയാണ് കേന്ദ്രസർക്കാർ പ്രവർത്തിച്ചത്.റോഡുകളുടെ വികസനം പോലും ഡിഎംകെ സർക്കാർ ഇവിടെ നടപ്പാക്കിയിട്ടില്ല. തമിഴ്നാട്ടിലെ റെയിൽവേയുടെ വികസനത്തിന് 6,300 കോടി രൂപയും റോഡ് വികസനത്തിനായി 50,000 കോടി രൂപയും കേന്ദ്രസർക്കാർ നൽകിയതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Story Highlights: Narendra Modi Guantee About Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here