ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് ഭാരത് ജോഡോ ന്യായ് യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിൽ അവസാനിച്ചു. അംബേദ്കർ സ്തൃതി മണ്ഡലപമായ ചൈത്യ ഭൂമിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് നേതാക്കൾ യാത്ര അവസാനിപ്പിച്ചത്. നാളെ ശിവാജി പാർക്കിൽ ഇന്ത്യാമുന്നണി നേതാക്കളെ അണിനിരത്തിയുള്ള വമ്പൻ റാലി നടക്കും. ( Congress Leader Rahul Gandhi Concludes Bharat Jodo Nyay Yatra In Mumbai By Reading Preamble of Constitution )
15 സംസ്ഥാനങ്ങളിലൂടെ ആയിരത്തി അറുന്നൂറിലേറെ കിലോമീറ്റർ താണ്ടി ഭാരത് ജോഡോ ന്യായ് യാത്ര ഒടുവിൽ മുംബൈയിലെത്തി. അംബേദ്കറിനെ സ്മൃതി ഉറങ്ങുന്ന ചൈത്യ ഭൂമിയിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പരിസമാപ്തി. യാത്രയിലൂടെ കോൺഗ്രസ് മുന്നോട്ട് വച്ച കാര്യങ്ങൾ ഉൾക്കൊള്ളിച്ച ലേസർ ഷോയും ഉണ്ടായിരുന്നു.
പ്രിയങ്കാ ഗാന്ധി, അശോക് ഗെലോട്ട് , കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല അടക്കം നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. അവസാന ലാപ്പിൽ വിവിധ ജനവിഭാഗങ്ങൾക്കുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു ഹൈലൈറ്റ്. വനിതകൾക്കും ആദിവാസികൾക്കും കർഷകർക്കുമെല്ലാം കോൺഗ്രസ് വക അഞ്ച് വീതം ഗ്യാരണ്ടി. ഇലക്ടോറൽ ബോണ്ട് വിവാദം തന്നെയായിരുന്നു ഒടുവിലെ രണ്ട് ദിനം റാഹുലിന്ർറെ പ്രസംഗത്തിലെ പ്രധാനഭാഗം. തെരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിലും മത്സരിച്ചേക്കുമെന്ന പ്രചാരണത്തെ കോൺഗ്രസ് തള്ളുന്നില്ല.
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അവസാനിക്കുമെങ്കിലും നാളെ ശിവാജി പാർക്കിൽ കോൺഗ്രസിന്ർറെ നേതൃത്വത്തിൽ ശക്തി പ്രകടനം നടക്കും. ഇന്ത്യാ മുന്നണി നേതാക്കളെയെല്ലാം ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇടത് പാർട്ടികളുള്‌ല പങ്കാളിത്തം ഉറപ്പില്ല. കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും നേർക്കു നേർ മത്സരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണിത്. വന്നില്ലെങ്കിൽ കാരണം അവരാണ് പറയേണ്ടതെന്നായിരുന്നു എഐസിസി ജന.സെക്രട്ടറി കെസി. വേണുഗോപാലിന്ർറെ പ്രതികരണം.
Story Highlights: Congress Leader Rahul Gandhi Concludes Bharat Jodo Nyay Yatra In Mumbai By Reading Preamble of Constitution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here