Advertisement

‘ജനജീവിതത്തിലുണ്ടായ മാറ്റമാണ് കഴിഞ്ഞ 10 വര്‍ഷത്തിലെ നേട്ടം’; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി മോദി

March 16, 2024
Google News 2 minutes Read

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി ഭരണ നേട്ടങ്ങൾ ഉയർത്തി പ്രധാനമന്ത്രിയുടെ തുറന്ന കത്ത്.
140 കോടി ജനങ്ങളെ കുടുംബാംഗങ്ങൾ എന്ന് അഭിസംബോധന ചെയ്താണ് കത്ത്. ജനങ്ങൾ സർക്കാരിന് നൽകിയ പിന്തുണയെക്കുറിച്ചും സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കത്തിൽ വിവരിക്കുന്നുണ്ട്. ‘മോദി കുടുംബം’ ക്യാംപെയിന്റെ ഭാഗമായാണ് കത്ത്.

ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റമാണു കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമെന്നും പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയം ജീവിതത്തിന്റെ ഗുണമേന്മ ലക്ഷ്യംവച്ചുള്ള സർക്കാരിന്റെ പ്രവർത്തനമാണ് ജനങ്ങളുടെ ജീവിതത്തിലുണ്ടായ പരിവർത്തനത്തിന്റെ കാരണമെന്നും പ്രധാനമന്ത്രി കത്തിൽ പറയുന്നു.

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട്, വൈദ്യുതി, വെള്ളം, എൽപിജി, ആയുഷ്മാൻ ഭാരതിലൂടെ സൗജന്യ ചികിത്സകൾ, കർഷകർക്ക് സാമ്പത്തിക സഹായം, മാതൃ വന്ദന യോജനയിലൂടെ വനിതകൾക്ക് സഹായം എന്നിവ സാധ്യമായതു നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ടു മാത്രമാണ്. നിങ്ങളുടെ വിശ്വാസവും പിന്തുണയും ഉള്ളതിനാലാണു ജിഎസ്‍ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 എടുത്തുകളയൽ, മുത്തലാഖിൽ പുതിയ നിയമം, തീവ്രവാദത്തിനും ഇടത് തീവ്ര ബോധത്തിനും എതിരെ കരുത്തുറ്റ ചുവടുകൾ, നാരീ ശക്തി വന്ദൻ നിയമം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തുടങ്ങിയ പ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിച്ചത്. രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി ധീരമായ തീരുമാനങ്ങൾ എടുക്കാൻ സാധിച്ചതിനു പിന്നിൽ ജനങ്ങളുടെ പിന്തുണയാണെന്ന് പ്രധാനമന്ത്രി കുറിച്ചു.

Story Highlights: In PM Modi’s Open Letter, A List Of Achievements, And Gratitude

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here