‘CAA വിഷയത്തിൽ സർക്കാർ നിലപാട് ലീഗ് കണക്കിലെടുക്കണം; ഇന്ത്യ മുന്നണി മാറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ’; ഉമർ ഫൈസി മുക്കം

സിഎഎ വിഷയത്തിലെ സർക്കാർ നിലപാട് മുസ്ലിം ലീഗ് കണക്കിലെടുക്കണമെന്ന് സമസ്താ നേതാവ് ഉമർഫൈസി മുക്കം. സ്വസ്ഥമായി ജീവിക്കാൻ പറ്റിയ അവസ്ഥക്കു വേണ്ടി ആണ് പോരാട്ടം നടത്തേണ്ടത്. സിഎഎ പല സംസ്ഥാനവും നടപ്പാക്കുമ്പോൾ ഇവിടെ നടപ്പാക്കില്ല എന്നു ഇടത് മുന്നണി സർക്കാർ പറഞ്ഞു. കോൺഗ്രസിന്റെ കൂടെ നിൽക്കുന്ന ലീഗ് ഇത്തരം കാര്യങ്ങൾ കണക്കിലെടുക്കണം എന്നും സമസ്ത നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
ഒരു പ്രത്യേക രാഷ്ട്രീയത്തെ ആശ്രയിച്ചോ, കീഴിലോ നിൽക്കുന്ന സംവിധാനം അല്ല സമസ്തയെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. സുപ്രഭാതം മുഖ പ്രസംഗം നാട്ടിലെ സങ്കടകരമായ അവസ്ഥയാണ് തുറന്നു പറഞ്ഞത്. എല്ലാവരും ഇത് മനസിലാക്കണമെന്നും രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി മാറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് സമസ്ത നേതാവ് പറഞ്ഞു.
ബിജെപിയിലേക്കുളള കൂറുമാറ്റത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉയർത്തിയായിരുന്നു സമസ്ത മുഖപത്രം. ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോൺഗ്രസ് ഇല്ലാതാക്കുന്നത്. സിപിഐഎമ്മിലേക്കോ തിരിച്ചോ ആണെങ്കിൽ പ്രശ്നമില്ല. ഈ കൂടുമാറ്റം ആശങ്കാജനകമെന്നും സമസ്ത പറയുന്നു. പേടിപ്പിക്കുന്ന കൂടുമാറ്റങ്ങൾ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
Story Highlights: Samasta leader Umar Faisi Mukkam on CAA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here