‘സാഹിത്യ അക്കാദമി അവാർഡിൽ അട്ടിമറികൾ നടന്നിട്ടുണ്ട്; എനിക്ക് തരാൻ ഉദ്ദേശിച്ച അവാർഡ് പെരുമ്പടവം ശ്രീധരന് നൽകി’; ശ്രീകുമാരൻ തമ്പി

സാഹിത്യ അക്കാദമി പുരസ്കാരത്തിൽ വീണ്ടും വിമർശനവുമായി ശ്രീകുമാരൻ തമ്പി. പലപ്പോഴും സാഹിത്യ അക്കാദമി അവാർഡിൽ അട്ടിമറികൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് തരാൻ ഉദ്ദേശിച്ച അവാർഡ് പെരുമ്പടവം ശ്രീധരന് നൽകിയ അനുഭവമുണ്ട് ശ്രീകുമാരൻ തമ്പി വെളിപ്പെടുത്തി.
കോൺഗ്രസ് അനുഭാവിയായ പെരുമ്പടവം പെട്ടെന്ന് ഇടത് അനുഭാവിയായപ്പോലുള്ള പാരിതോഷികമായി ആയിരുന്നു പെരുമ്പടവം ശ്രീധരന് പുരസ്കാരം നൽകിയതെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. പുരസ്കാരത്തിനായി ഒരു രാഷ്ട്രീയ കക്ഷികളുടെയും പിന്നാലെ പോയിട്ടില്ലെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. ഇനി സാഹിത്യ അക്കാദമി അവാർഡ് ഇനി നൽകിയാലും വാങ്ങില്ലെന്നും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നൽകിയാൽ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Sreekumaran Thampi against Sahitya Akademi Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here