Advertisement

ആശുപ്രതികളിൽ എത്തുന്നവർക്ക് നോമ്പ് തുറക്കാൻ കൈത്താങ്ങുമായി സഹായി വാദിസലാം സന്നദ്ധ സംഘടന

March 17, 2024
Google News 1 minute Read
sahayivadi

നോമ്പുകാലത്ത് ആശുപ്രതികളിലും മറ്റും എത്തുന്നവർക്ക് നോമ്പ് തുറക്കാൻ കൈത്താങ്ങുമായി സന്നദ്ധ സംഘനയായ സഹായി വാദി സലാം. കോഴിക്കോട് മെഡിക്കൽ കോളേജിലെ ആയിരക്കണക്കിന് ആളുകൾക്കാണ് ഓരോ ദിവസവും സൗജന്യമായി നോമ്പ് തുറ വിഭവങ്ങൾ ഒരുക്കുന്നത്.

അപ്രതീക്ഷിതമായി രോഗികളായവർ അവർക്കൊപ്പം ഒരു കൈ സഹായവുമായി കൂട്ടിരിക്കുന്നവർ. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇങ്ങനെ ആയിരക്കണക്കിന് ആളുകളുണ്ട്. പ്രതികൂല സാഹചര്യങ്ങൾ മൂലം നോമ്പ് തുറക്കാൻ പ്രയാസപ്പെടുന്നവർക്ക് ആശ്വാസ കരങ്ങൾ നീട്ടുകയാണ് സന്നദ്ധ സംഘനയായ സഹായി വാദി സലാം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വൈകിട്ട് 4 മുതൽ ഈത്തപ്പഴം വിവിധതരം ബിരിയാണി ജ്യൂസുകൾ എന്നിവ വിതരണം ചെയ്യും. മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ ആശുപത്രി ജീവനക്കാർ ഡോക്ടർമാർ മറ്റ് ജോലിക്കാർ തുടങ്ങി രണ്ടായിരത്തോളം പേർക്കാണ് ദിവസവും നോമ്പ് തുറ ഒരുക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് മർകസ് മസ്ജിദിലാണ് 30 ദിവസം നീണ്ടുനിൽക്കുന്ന ഇഫ്‌താർ വിരുന്ന് നടക്കുന്നത്.

Story Highlights: Sahayivadhisalam IFTHAR for Ramadan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here