‘ഇഡിയുടെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട’; ഇഡിയെക്കൊണ്ട് റെയ്ഡ് ചെയ്യിച്ചിട്ട് പിറ്റേന്ന് കാശ് വാങ്ങുകയാണ് ബിജെപി ചെയ്യുന്നതെന്ന് തോമസ് ഐസക്

ഇഡി കോടതി അലക്ഷ്യം തുടരുകയാണ് മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡിയുടെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട. ഇഡിയെക്കൊണ്ട് റെയ്ഡ് ചെയ്യിച്ചിട്ട് പിറ്റേന്ന് കാശ് വാങ്ങുകയാണ് ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി ചെയ്യുന്നത് എന്നും തോമസ് ഐസക് പറഞ്ഞു.
ഇഡിയെ കണ്ടാൽ മുട്ടിടിക്കുന്നവർ ഉണ്ടാകും. തന്നെ ആ ഗണത്തിൽപെടുത്തേണ്ട. സാൻ്റിയാഗോ മാർട്ടിൻ ഇഡി റൈഡ് നടത്തിയതിന് പിന്നാലെയാണ് ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയത്. ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയിട്ടും ഇതുവരെ മാർട്ടിന് കേരളത്തിൽ കയറാൻ കഴിഞ്ഞിട്ടില്ല.
ജിഎസ്ടി നിരക്കുകളിൽ ബിജെപി മന്ത്രിമാർ വരുത്തിയ മാറ്റത്തിന്റെ അടിസ്ഥാനം അഴിമതി മാത്രം. ഇതിന് കേന്ദ്ര ധനമന്ത്രി മറുപടി നൽകണം. സാൻ്റിയാഗോ മാർട്ടിന്റെ നികുതി നിരക്ക് 12% ത്തിലേക്ക് താഴ്ത്താൻ തീരുമാനിച്ചതിലൂടെ കാശു വാങ്ങി ലോട്ടറി കോൺട്രാക്ടർമാരെ സഹായിക്കുന്ന നടപടിയാണ് കേന്ദ്രം ചെയ്യുന്നത്. ബലംപ്രയോഗിച്ച് പണം വാങ്ങുന്നു എന്നും അദ്ദേഹം പറഞ്ഞു.
Story Highlights: ed raid cash electoral bond bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here