Advertisement

‘വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റിവെക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി ഐഎൻഎൽ

March 18, 2024
Google News 1 minute Read
friday voting election commission inl

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി ഐഎൻഎൽ. കേരളമടക്കം 13 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 26നാണ്. ഇത് വെള്ളിയാഴ്ചയായതിനാൽ വോട്ടർമാരുടെയും മുസ്ലിം ഉദ്യോഗസ്ഥരുടെയും പ്രയാസം കണക്കിലെടുത്ത് വോട്ടെടുപ്പ് മാറ്റിവെക്കണമെന്നാണ് ഐഎൻഎൽ ദേശീയ കമ്മറ്റി ചീഫ് ഇലക്ഷൻ കമ്മീഷനു സമർപ്പിച്ച നിവേദനത്തിലുള്ളത്.

കേരളം, ജമ്മു കാശ്മീർ, അസം, യുപി, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുസ്ലിം വോട്ടർമാർക്ക് വെള്ളിയാഴ്ചത്തെ പോളിങ് ബുദ്ധിമുട്ടാകുമെന്നും പോളിങ്ങ് ശതമാനം കുറയാൻ പോലും ഇടയാക്കിയേക്കുമെന്നും ഐഎൻഎൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ വഴി നൽകിയ നിവേദനത്തിൽ ചുണ്ടിക്കാട്ടി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കേണ്ടതു കൊണ്ട് ഒന്നര മണിക്കൂറോളം ബൂത്തിൽ നിന്നും മാറി നിൽക്കേണ്ടി വരും. മാത്രമല്ല പോളിങ്ങ് ഉദ്യോഗസ്ഥർക്ക് പള്ളിയിൽ പോകാനും സാധ്യമല്ല. ഇതെല്ലാം കണക്കിലെടുത്താണ് പോളിങ് സൗകര്യ പ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. ഐഎൻഎൽ സംസ്ഥാന കമ്മറ്റി ഇത്തരമൊരാവശ്യം നേരത്തെ ഉന്നയിച്ചിരുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു.

Story Highlights: friday voting election commission inl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here