Advertisement

പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത ആശാന് സ്നേഹാദരം; മന്ത്രി വീണാ ജോര്‍ജ്

March 18, 2024
Google News 1 minute Read

കലാമണ്ഡലം ​ഗോപിയാശാനെ പുകഴ്ത്തി മന്ത്രിമാരായ വി ശിവൻകുട്ടിയും വീണ ജോർജും. പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപിയാശാന് സ്നേഹാദരമെന്നായിരുന്നു മന്ത്രി വീണാ ജോർജ്ജിന്റെ കുറിപ്പ്.

‘പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപിയാശാന് സ്നേഹാദരം. ഗോപി ആശാൻ എന്ന മഹാപ്രതിഭയ്ക്കുള്ളത് ലോകത്തിലെ ഏതു വജ്രത്തേക്കാളും തിളക്കമാണെന്നും’ കുറിപ്പിൽ പറയുന്നു.

എന്നാൽ ഗോപിയാശാന്റെ കീചകവധമെന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിൽ കലാമണ്ഡലം ​ഗോപിയുടെ ചിത്രമുൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രതികരണം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം കലാമണ്ഡലം ഗോപി ഗുരുതുല്യനെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ആരെ കാണണമെന്ന് തീരുമാനിക്കുന്നത് പാർട്ടി. പാർട്ടി പറഞ്ഞാൽ ഗോപിയാശാനെ കാണും. എനിക്ക് യാതൊരു സ്ട്രാറ്റജിയും ഇല്ല. നേരെ ഞാൻ ഇറങ്ങുന്നത് ജനങ്ങളിലേക്കാണ്. പാർട്ടി തരുന്ന ലിസ്റ്റിൽ ആരോയെക്കെ കാണണം എന്നുള്ളത് അനുസരിച്ചാണ് കാണുന്നത്.

അല്ലാതെ ഒരാളെയും ഏൽപിച്ചിട്ടില്ല. അദ്ദേഹം എന്റെ ഗുരുവാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മുണ്ടും നേരിയതും കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററി ഞാനാണ് പ്രകാശനം ചെയ്‌തത്‌. ഗുരുവായുരപ്പന്റെ മുന്നില്‍ ചെന്ന് ഗോപിയാശാനുള്ള മുണ്ടും നേരിയതും വെച്ച് പ്രാര്‍ത്ഥിക്കും.അദ്ദേഹത്തിനെ ഗുരുവിനെ തോട്ടുവണങ്ങുന്നത് പോലെ തൊട്ട് വണങ്ങും.

കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ​ഗോപി വിശദീകരിച്ചു. തനിക്ക് അതുമായി ബന്ധമില്ലെന്നും പാർട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Story Highlights: Veena George Praises Kalamandalam gopi ashan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here