‘ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടപ്പാണ്’; ഡീന്‍ കുര്യാക്കോസിനെതിരെ എംഎം മണി
ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി. അനീഷ് രാജേന്ദ്രന്‍ അനുസ്മരണ ചടങ്ങിലാണ് വിവാദ പരാമര്‍ശം നടത്തിയത്. പ്രസംഗത്തില്‍ ഇടുക്കി മുന്‍ എംപി പി ജെ കുര്യനെതിരെയും അധിക്ഷേപ പരാമര്‍ശമുണ്ട്.(MM Mani against Dean Kuriakose)
പൗഡറും പൂശി ബ്യൂട്ടിപാര്‍ലറില്‍ കയറി നടക്കുകയാണ് ഡീന്‍ കുര്യാക്കോസെന്നും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എംഎംമണി വിമര്‍ശിച്ചു. ജനങ്ങള്‍ക്കിടയിലേക്ക് ഡീന്‍ ഇറങ്ങുന്നില്ല. ഫോട്ടോ എടുക്കല്‍ മാത്രമാണുള്ളത്, കെട്ടിവച്ച കാശ് പോലും കിട്ടില്ല, എന്നിട്ടാണിപ്പോള്‍ മത്സരിക്കാന്‍ വന്നതെന്നും മണി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതല്‍ ഡീന്‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട് എംഎം മണി.
Story Highlights: MM Mani against Dean Kuriakose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here