തനി മലയാളിയായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ; നാടൊക്കെ ഒന്ന് കണ്ടുവരാമെന്ന് ഇവാൻ വുക്കോമനോവിച്ച്

തനി മലയാളിയായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. മലയാളി ലുക്കിൽ ബനിയനും കൈലിയുമുടുത്ത് സൈക്കിളിൽ നാട്ടിൻപുറത്ത് ചുറ്റിക്കറങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച്. ഇവാനാവിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ‘ഓഫീസിലെ മറ്റൊരു ദിവസം’ എന്നാണ് മഞ്ഞപ്പടയുടെ പരിശീലകൻ ഇതിന് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്. #kbfc #kerala #aashan എന്ന ഹാഷ് ടാഗുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
സീസണിൽ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇപ്പോൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അടുത്ത മത്സരം ജയിച്ചാൽ ടീം പ്ലേ ഓഫിലെത്തും. ഇനിയുള്ള നാല് മത്സരങ്ങളിൽ തോൽവി ഒഴിവാക്കിയാൽ തന്നെ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം.ഈ സീസണിന് ശേഷം ഇവാൻ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ, ഈ വാർത്തകളെല്ലാം തള്ളിയിരിക്കുകയാണ് അദ്ദേഹം. തന്നെ ഏറെ സ്നേഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്ഥാനം തന്റെ ഹൃദയത്തിലാണെന്നും താൻ ഉടനെയൊന്നും ക്ലബ്ബ് വിടില്ലെന്നും അദ്ദേഹം മറുപടി നൽകി. 2025 വരെ ബ്ലാസ്റ്റേഴ്സുമായി തനിക്ക് കരാർ ഉണ്ടെന്നാണ് മഞ്ഞപ്പടയുടെ ഇവാൻ പ്രതികരിച്ചത്. 2021ൽ പരിശീലകനായി ഇവാൻ എത്തിയതിന് ശേഷം മികച്ച മുന്നേറ്റമാണ് മഞ്ഞപ്പടയുടെ സംഘം നടത്തിക്കൊണ്ടിരിക്കുന്നത്.
Story Highlights : Ivan Vukomanovic Kerala Blasters Coach viral photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here