Advertisement

ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ നിർദേശം

March 21, 2024
Google News 2 minutes Read
Banks are instructed to remain open on Easter

ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം. മാർച്ച 31, ഞായറാഴ്ചയാകും ബാങ്കുകൾ തുറന്നു പ്രവർത്തിക്കുക. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം കണക്കിലെടുത്താണ് നിർദ്ദേശം. തീരുമാനം കേന്ദ്ര സർക്കാർ നിർദേശ പ്രകാരമെന്നും വിവരം ഇടപാടുകാരെ അറിയിക്കണമെന്നും ആർബിഐ.

മാർച്ച് 25, 26 ദിവസങ്ങളിൽ ഹോളി പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്കുകൾക്കു അവധിയാണ്. മാർച്ച് 29 ദുഃഖവെള്ളി പ്രമാണിച്ച് ബാങ്കുകൾ അടഞ്ഞുകിടക്കും. മാർച്ച് 30 ശനിയാഴ്ചയാണ്. ഈ അവധികൾ കൂടി കണക്കിലെടുത്താണ് ബാങ്കുകൾക്ക് തുറന്നു പ്രവർത്തിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കില്ല. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഏജൻസി ബാങ്കുകളും തുറക്കാനാണു നിർദേശം.

2023- 24 സാമ്പത്തിക വർഷത്തിൽ തന്നെ രസീതുകളും പേയ്മെന്റുകളും സംബന്ധിച്ച എല്ലാ സർക്കാർ ഇടപാടുകളും പൂർത്തിയാക്കാനാണ് ഇത്തരം പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്ക് ശാഖകളും തുറക്കാനാണ് ഉത്തരവ്. അതേസമയം പൊതുജനങ്ങളുടെ ഇടപാടുകൾ പരിമിതമായിരിക്കും.

Story Highlights : Banks are instructed to remain open on Easter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here