ചോദ്യക്കോഴ ആരോപണം: മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ
ചോദ്യക്കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം പി മഹുവ മൊയ്ത്രയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ലോക്പാലിന്റെ നിര്‍ദേശ പ്രകാരമാണ് സിബിഐയുടെ നടപടി. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ കോഴ വാങ്ങിയെന്ന് കാട്ടി ബിജെപി ലോക്‌സഭാംഗം നിഷികാന്ത് ദുബെയുടെ ആരോപണത്തിലാണ് ഇപ്പോള്‍ സിബിഐ നടപടിയെടുത്തിരിക്കുന്നത്. ആറ് മാസത്തിനകം മഹുവയ്‌ക്കെതിരായ പരാതി വിശദമായി അന്വേഷിക്കാനാണ് ലോക്പാല്‍ സിബിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്. അധാര്‍മിക പെരുമാറ്റമെന്ന ആരോപണമുന്നയിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മഹുവയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെിരെ മഹുവ സുപ്രിംകോടതിയെ സമീപിച്ചതിനിടെയാണ് ചോദ്യക്കോഴ ആരോപണത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. (CBI Registers FIR Against TMC Leader Mahua Moitra In Cash-for-query Case)
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് രണ്ടുകോടി രൂപയും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്‌വേഡും ദുരുപയോഗം ചെയ്തുവെന്നും ആക്ഷേപമുണ്ട്. ഈ ആരോപണങ്ങള്‍ ശരിവച്ച എത്തിക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
മഹുവയ്‌ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും ആരോപണത്തെ സാധൂകരിക്കുന്ന വിധത്തില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുമുണ്ടെന്നായിരുന്നു ലോക്പാലിന്റെ നിഗമനം. ജസ്റ്റിസ് അഭിലാഷ കുമാരി, അംഗങ്ങളായ അര്‍ച്ചന രാമസുന്ദരം, മഹേന്ദര്‍ സിംഗ് എന്നിവരടങ്ങുന്ന ലോക്പാല്‍ ബെഞ്ചിന്റേതായിരുന്നു സുപ്രധാന തീരുമാനങ്ങള്‍.
Story Highlights : CBI Registers FIR Against TMC Leader Mahua Moitra In Cash-for-query Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here