‘വിദ്യാര്‍ത്ഥിള്‍ക്കിടയില്‍ ദുശീലങ്ങള്‍ വളരുന്നു’; 11 മണിക്ക് ശേഷം ക്യാമ്പസില്‍ പ്രവേശിക്കരുതെന്ന നിയന്ത്രണവുമായി കോഴിക്കോട് എന്‍ഐടി

കോഴിക്കോട് എന്‍ഐടി കാമ്പസില്‍ രാത്രികാല നിയന്ത്രണം. രാത്രി 11 മണിക്ക് ശേഷം ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാന്റീന്‍ പ്രവര്‍ത്തനം രാത്രി 11 വരെ മാത്രമാക്കി പരിമിതപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ അര്‍ദ്ധരാത്രിക്ക് മുന്‍പ് ഹോസ്റ്റലില്‍ പ്രവേശിക്കണം. നിയന്ത്രണം ലംഘിക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ മദ്യപാനം, പുകവലി എന്നിവയിലേക്ക് വഴിതെറ്റുന്നത് തടയാനാണ് നിയന്ത്രണമെന്നും ഡീന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. (Restrictions for entering Kozhikode NIT campus at night)
തീരുമാനത്തിനെതിരെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. ഡീനിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്നാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ നിലപാട്. വരുംദിവസങ്ങളില്‍ ഈ ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയാറെടുക്കുകയാണ്.
Story Highlights : Restrictions for entering Kozhikode NIT campus at night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here