അഞ്ച് ദിവസത്തെ നിരന്തര ശ്രമം, കാണാമറയത്തെ കടുവയ്ക്കായി തന്ത്രപൂര്‍വമുള്ള നീക്കങ്ങള്‍; ഒടുവില്‍അടയ്ക്കാത്തോടിനെ ആഴ്ചകളോളം വിറപ്പിച്ച കടുവയെ മയക്കുവെടി വച്ചു

കണ്ണൂര്‍ അടയ്ക്കാത്തോട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയോളം മേഖലയില്‍ കടുവ ഭീതി വിതച്ചിരുന്നു. പിടികൂടിയ കടുവയെ നിരീക്ഷണത്തിനായി കണ്ണവത്തേക്ക് മാറ്റി. കഴിഞ്ഞ രണ്ടാഴ്ചയോളമായി കേളകത്തെ അടക്കത്തോട് മേഖലയില്‍ ഭീതി വിതച്ച് കറങ്ങി നടന്നിരുന്ന കടുവ പിടിയിലാകുന്നത് നാട്ടുകാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. (Tiger caught from Kannur Adakkathode)
കടുവയെ പിടികൂടാനുള്ള പ്രത്യേക ദൗത്യം അഞ്ചാം ദിനമാണ് ഫലം കാണുന്നത്. തുടക്കത്തില്‍ നാട്ടുകാര്‍ കടുവയെ കണ്ടെത്തി വനപാലകരെ അറിയിച്ചെങ്കിലും നിരീക്ഷണത്തില്‍ നിന്ന് കടുവ രക്ഷപ്പെട്ടതോടെ ദൗത്യം നീണ്ടു. വിവിധ ഇടങ്ങളിലായി മൂന്ന് കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനിടെ വിവിധ സ്ഥലങ്ങളിലെ ജനവാസ മേഖലകളില്‍ കടുവയെത്തി.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
ജനകീയ പ്രതിഷേധം രൂക്ഷമായതോടെ കടുവയ്ക്കായി വ്യാപക തിരച്ചില്‍ നടന്നു. ഒടുവില്‍ കരിയംകാപ്പ് മേഖലയിലെ റബ്ബര്‍ തോട്ടത്തില്‍ കടുവയെ വീണ്ടും കണ്ടെത്തി. പിന്നാലെ വെറ്റിനറി ഡോക്ടര്‍ ആര്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കു വെടിവെച്ചു. തുടര്‍ന്ന് കൂട്ടിലാക്കി കണ്ണവത്തേക്ക് മാറ്റി. കടുവയുടെ ആരോഗ്യസ്ഥിതി വിദഗ്ധസംഘം നിരീക്ഷിക്കും. തുടര്‍ന്നാകും കടുവയെ എങ്ങോട്ടയക്കണമെന്നതില്‍ തീരുമാനമെടുക്കുക.
Story Highlights : Tiger caught from Kannur Adakkathode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here