Advertisement

മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ശരത്ചന്ദ്ര റെഡ്ഡി ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിയ്ക്ക് 4.5 കോടി നല്‍കി, അറസ്റ്റ് ചെയ്യേണ്ടത് ജെ പി നദ്ദയെ; ആരോപണവുമായി എഎപി

March 23, 2024
3 minutes Read
AAP Leaders press meet updates aap against BJP chief J. P. Nadda

അരവിന്ദ് കെജ്രിവാള്‍ ഇ ഡി കസ്റ്റഡിയിലായ ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിജെപിയ്ക്കുനേര സുപ്രധാന ചോദ്യങ്ങളുയര്‍ത്തി ആം ആദ്മി പാര്‍ട്ടി. കേസില്‍ മുന്‍പ് പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിയ്ക്ക് ഇലക്ടറല്‍ ബോണ്ട് വഴി 4.5 കോടി രൂപ നല്‍കിയയാളെന്ന് എഎപി ആരോപിച്ചു. വിഷയത്തില്‍ ഇ ഡി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്‌ക്കെതിരെ കേസെടുക്കണമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായവരുട പക്കല്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്നും എഎപി ആരോപിക്കുന്നു. ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറല്‍ ബോണ്ടില്‍ പണം നല്‍കിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ കൂടി പുറത്തുവിട്ടുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ( AAP Leaders press meet updates aap against BJP chief J. P. Nadda)

ഡല്‍ഹിയിലെ മദ്യ നയ അഴിമതിക്കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കഴിഞ്ഞ രണ്ട് വര്‍ഷമായി അന്വേഷണം നടത്തിയിട്ടും പണം വന്ന വഴി കണ്ടെത്താനാകാത്തത് എന്തെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ചോദിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഒരു നേതാവില്‍ നിന്നോ പ്രവര്‍ത്തകനില്‍ നിന്നോ പണമോ തെളിവുകളോ കണ്ടെത്തിയിട്ടില്ല. ഒരേ ഒരു വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദ് കെജ്രിവാളിനെ രണ്ട് ദിവസം മുമ്പ് ഇതേ കേസില്‍ അറസ്റ്റ് ചെയ്തത്. ആ ആളാണ് ശരത് ചന്ദ്ര റെഡ്ഡി. അരവിന്ദ് കെജ്രിവാളിനെ കണ്ടിട്ടേയില്ലെന്നായിരുന്നു 2022ല്‍ അദ്ദേഹം പറഞ്ഞിരുന്നത്. പിന്നീട് മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷമാണ് അദ്ദേഹം മൊഴി മാറ്റിയത്. കെജ്രിവാളിന്റെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. എന്നിരിക്കിലും പണം വന്നതെവിടെ നിന്നെന്ന് ഇ ഡി കണ്ടെത്തിയിട്ടേയില്ലെന്നും എഎപി നേതാക്കള്‍ ആരോപിച്ചു.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

അരബിന്ദോ ഫാര്‍മ എന്ന കമ്പിനി ശരത് ചന്ദ്ര റെഡ്ഡിയുടേതാണെന്ന് എഎപി നേതാക്കള്‍ പറയുന്നു. ഈ സ്ഥാപനത്തിന്റെ പേരിലാണ് ഇലക്ടറല്‍ ബോണ്ടായി ബിജെപി തുക കൈപ്പറ്റിയതെന്നും അറസ്റ്റ് ചെയ്യേണ്ടത് ജെ പി നദ്ദയെയാണെന്നും എഎപി നേതാക്കള്‍ ആഞ്ഞടിച്ചു.

Story Highlights : AAP Leaders press meet updates aap against BJP chief J. P. Nadda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top