ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കശ്മീരില്‍ സെമിനാറുമായി സൈന്യം; പിന്നാലെ റദ്ദാക്കല്‍

കശ്മീരില്‍ ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂണിഫോം സിവില്‍ കോഡിനെ പറ്റിയുള്ള സെമിനാര്‍ റദ്ദാക്കി. ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് സെമിനാര്‍ റദ്ദാക്കിയതെന്ന് സൈന്യം വിശദീകരിച്ചു. ‘Navigating Legal Frontiers: Understanding Indian Penal Code 2023 and the Quest for Uniform Civil Code’, the “legal awareness seminar’ എന്ന പേരിലാണ് മാര്‍ച്ച് 26ന് കശ്മീര്‍ സര്‍വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.(Army to hold seminar in Kashmir on Uniform Civil Code)
ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കോടിശ്വര്‍ സിങ് ആയിരുന്നു സെമിനാറിന്റെ മുഖ്യാതിഥി. മേജര്‍ ജനറല്‍ പിബിഎസ് ലാംബ, ജനറല്‍ കമാന്‍ഡിങ് ഓഫീസര്‍ എന്നിവര്‍ക്കും ക്ഷണമുണ്ടായിരുന്നു. ജമ്മു കശ്മീര്‍ ലോ സെക്രട്ടറി അചല്‍ സേഠിയും സെമിനാറിന്റെ ഭാഗമായിരുന്നു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തിഗത അവകാശങ്ങളും സ്വാതന്ത്ര്യവും, കുടുംബനിയമത്തിന്റെ പരിഷ്‌കാരങ്ങള്‍, അനന്തരാവകാശ നിയമങ്ങള്‍, നിയമത്തിന്റെ ആനുകൂല്യങ്ങളും ആശങ്കകളും തുടങ്ങി വിവിധ മേഖലകളെ പ്രതിപാദിക്കുന്നതാണ് സെമിനാര്‍ എന്നാണ് സംഘാടകരുടെ അവകാശവാദം.
എന്നാല്‍ സെമിനാറുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും സംഘാടകര്‍ക്ക് സഹായം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സൈന്യത്തിന്റെ പ്രതികരണം. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് സെമിനാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും ലഫ്റ്റനന്റ് കേണല്‍ മനോജ് സാഹു പ്രസ്താവനയില്‍ അറിയിച്ചു.
Read Also മുസ്ലീം വിവാഹ, വിവാഹ മോചന നിയമം റദ്ദാക്കും; ഏകീകൃത സിവിൽ കോഡിലേക്ക് അസം
ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയും വിഷയത്തില്‍ അതിരൂക്ഷമായി വിമര്‍ശനമുന്നയിച്ചു. കശ്മീര്‍ പോലുള്ള സങ്കീര്‍ണമായ പ്രദേശത്ത് യൂണിഫോം സിവില്‍ കോഡ് പോലുള്ള ‘വിഭജന’ വിഷയത്തില്‍ സൈന്യത്തിന്റെ ഇടപെടല്‍ ശരിയല്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ബിജെപിയുടെ പ്രകടനപത്രികയില്‍ മുഖ്യമായി പരാമര്‍ശിക്കുന്ന വിഷയം സൈന്യം ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ലെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍ നേതാവ് തന്‍വീര്‍ സാദിഖ് ആവശ്യപ്പെട്ടു. സൈന്യം രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുന്നതിനിടെ പീപ്പിള്ഡസ് ഡെമോക്രാറ്റിക് പാര്‍ട്ടിയും വിമര്‍ശിച്ചു.
Story Highlights : Army to hold seminar in Kashmir on Uniform Civil Code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here