സവാള കയറ്റുമതി നിരോധനം നീട്ടി കേന്ദ്ര സർക്കാർ

സവാളയുടെ കയറ്റുമതി നിരോധനം നീട്ടി കേന്ദ്രസർക്കാർ. നേരത്തെ ഈ മാസം 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനും വില പിടിച്ചുനിർത്തുന്നതിനുമായി ഏർപ്പെടുത്തിയ നിരോധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായിഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു.(Govt extends ban on onion exports)
സവാളയുടെ വില അനിയന്ത്രിതമായി വർധിച്ചതിനെ തുടർന്ന് 2023 ഡിസംബർ 8 നാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. ഇതിനിടെ നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് വഴി യുഎഇയിലേക്കും ബംഗ്ലാദേശിലേക്കും 64,400 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കയറ്റുമതി നിരോധിച്ചതിൽ കർഷകരും അതൃപ്തി അറിയിച്ചിരുന്നു.
Read Also ക്ഷീരോത്പാദനം വർധിപ്പിക്കാൻ പ്രോത്സാഹനം; മത്സ്യ കയറ്റുമതി ഇരട്ടിയാക്കും
ഈ മാസം ആദ്യവാരമാണ് യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം ഇന്ത്യ പിൻവലിച്ചത്. 14,400 ടൺ സവാളയാണ് യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുവദിച്ചിട്ടുള്ളത്. ഓരോ മൂന്നു മാസത്തിലും 3,600 ടൺ കയറ്റുമതി ചെയ്യും. മാർച്ച് വരെ സവാള കയറ്റുമതി നിരോധിക്കുകയായിരുന്നെങ്കിലും കേന്ദ്ര സർക്കാർ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിൽ സവാള കയറ്റുമതി അനുവദിക്കുകയായിരുന്നു.
Story Highlights : Govt extends ban on onion exports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here