കാണുമ്പോഴൊക്കെ ഭ്രാന്തനെന്ന് വിളിച്ച് കളിയാക്കും: പെൺകുട്ടിയെ കുത്തിവീഴ്ത്തി യുവാവ്

കാണുമ്പോഴെല്ലാം കളിയാക്കുന്നുവെന്ന് ആരോപിച്ച് പെൺകുട്ടിയെ യുവാവ് കുത്തിവീഴ്ത്തി. ഡൽഹിയിലെ മുഖർജി നഗറിലാണ് സംഭവം. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 22 നാണ് സംഭവം. മുഖർജി നഗറിലെ ലൈബ്രറിയിലെത്തിയ പെൺകുട്ടിയെയാണ് പ്രതി അമൻ കുത്തി പരിക്കേൽപ്പിച്ചത്. പെൺകുട്ടിയും സുഹൃത്തുക്കളും യുവാവിനെ കാണുമ്പോഴെല്ലാം ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആദ്യമൊന്നും യുവാവിത് കാര്യമാക്കിയില്ല. എന്നാൽ ഇത് പതിവായതോടെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ്.
സംഭവ ദിവസവും പെൺകുട്ടി അമനെ കളിയാക്കി. പ്രകോപിതനായ യുവാവ് സമീപത്തെ പച്ചക്കറി കച്ചവടക്കാരനിൽ നിന്ന് കത്തിയെടുത്ത് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്. വഴിയാത്രക്കാർ ആക്രമണം തടയാൻ ശ്രമിച്ചതിനാൽ കാര്യമായ പരിക്കുകളൊന്നും പറ്റിയില്ല. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Story Highlights : Delhi man repeatedly stabs girl for ‘making fun of him’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here