ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായി പരാതി

തിരുവനന്തപുരം കുമാരപുരത്ത് ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായി പരാതി. വേലൂർകോണം ശ്രീമഹാദേവർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലാണ് സംഭവം. സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതെന്നാണ് നാട്ടുകാരുടെ സംശയം.
നാല് ദിവസം മുമ്പാണ് ക്ഷേത്രക്കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ശ്രദ്ധയിപ്പെട്ടത്. വെള്ളത്തിൻറെ നിറവും മാറി, ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെയാണ് അജ്ഞാതർ വിഷം കലക്കിയതെന്ന് സംശയം തുടങ്ങിയത്.
ക്ഷേത്രഭാരവാഹികൾ പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഫിഷറീസ് അധികൃതർ സ്ഥലത്തെത്തി വെള്ളത്തിനരെ സാമ്പിൾ ശേഖരിച്ചു. ഇതിൻ്റെ ഫലം വന്നാൽ മാത്രമേ മീനുകൾ ചത്തുപൊങ്ങുന്നതിൻറെ കാരണം അറിയാൻ സാധിക്കൂ. പരാതിയിൽ മെഡിക്കൽ കോളജ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
സമീപത്തെ സിസിടിവികൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിനായില്ല. കോർപറേഷനെ അറിയിച്ചതിനെ തുടർന്ന് വെള്ളം പമ്പ് ചെയ്ത് മാറ്റിയിട്ടുണ്ട്.
Story Highlights : Police investigation into the death of fish in temple pond
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here