‘എതിർ സ്ഥാനാർത്ഥി നുണപ്രചാരണങ്ങൾ നടത്തുന്നു; അറിവില്ലാത്തതുകൊണ്ടാണ് ഒരുപാട് സംസാരിക്കുന്നത്’; രാജീവ് ചന്ദ്രശേഖറിനെതിരെ തരൂർ

എതിർ സ്ഥാനാർത്ഥി നുണപ്രചരണങ്ങൾ നടത്തുന്നു എന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. താൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം. അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഒരുപാട് സംസാരിക്കുന്നത് എന്നും ശശി തരൂർ പറഞ്ഞു.
സ്ഥലത്ത് പ്രവർത്തിക്കാത്ത വ്യക്തി തീരദേശ സംരക്ഷണത്തെപ്പറ്റി ഒരു അറിവും ഇല്ലാതെ പറയുന്നു. തീരദേശത്ത് താൻ ഒരുപാട് വികസനം കൊണ്ടുവന്നു. മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന തർക്കം കാരണമാണ് നിർമ്മാണം നടക്കാത്തത്. പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാർഥി ജനങ്ങളെ പറ്റിക്കുന്നു.
തീരദേശ വോട്ട് ചോരുമെന്ന പേടി ഇല്ല. ചന്ദ്രയാൻ പദ്ധതിയുടെ ക്രഡിറ്റ് കൂടി ഞാൻ ഏറ്റെടുക്കണമെന്ന് ബിജെപി പറയുന്നു. ഞാൻ എന്ത് ചെയ്തെന്ന് ജനത്തിന് അറിയാം. അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഒരുപാട് സംസാരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: shashi tharoor criticizes rajeev chandrasekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here