തമിഴ്‌നാട് ഈറോഡ് എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തമിഴ്‌നാട് ഈറോഡ് എംപി ഗണേശ് മൂർത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഗണേശ് മൂർത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംപിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ( tamilnadu erode mp attempts suicide )
ഇന്ന് രാവിലെ 9.30 ഓടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോയമ്പത്തൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് ഗണേശ്മൂർത്തിയെ മാറ്റുകയായിരുന്നു.
സംഭവമറിഞ്ഞ് തമിഴ്‌നാട് കെ്‌സൈസ് മന്ത്രി എസ് മുത്തുസ്വാമി, മൊദകുറിച്ചി എംൽഎ ഡോ.സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെ.വി രാമലിംഗം എന്നിവർ ആശുപത്രിയിൽ എത്തി.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ മത്സരിച്ചാണ് ഗണേശമൂർത്തി എംപിയായത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights : tamilnadu erode mp attempts suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here