Advertisement

അഞ്ചാം പട്ടികയിലും സ്ഥാനാർത്ഥികളില്ല; കോൺഗ്രസിന്റെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം

March 25, 2024
1 minute Read

കോൺഗ്രസിന്റെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു. അഞ്ചാം പട്ടികയിലും ഇരുമണ്ഡലങ്ങൾ ഒഴിച്ചിട്ടു. അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു.

അമേഠിയിലും റായ്ബറേലിയിലും സസ്പെൻസ് തുടരുകയാണ്. അഞ്ചാം പട്ടികയിലും ഇരു മണ്ഡലങ്ങൾ ഒഴിച്ചിട്ടതോടെ മണ്ഡലത്തിലേക്ക് ആരെത്തും എന്ന് ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം ഉപേക്ഷിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഒരു വിഭാഗം നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക. സിറ്റിങ് മണ്ഡലത്തിലെ സ്ഥാനാർതിത്ഥ്വം വൈകുന്നതിൽ ഒരു വിഭാഗം അതൃപതിയിലാണ്. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത് കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അസമിൽ നവോബോയ്ച എംഎൽഎ ഭരത് നാരഹാണ് ഒടുവിൽ പാർട്ടി വിട്ടത്. ബിജെപി യിലേക്കാണെന്നാണ് സൂചന.

Story Highlights : Who will Congress field from Amethi, Rae Bareli 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top