ആറ്റിങ്ങലിൽ 5 ബിജെപി പ്രവർത്തകർ സിപിഐഎമ്മിലേക്ക്

ആറ്റിങ്ങലിൽ ബിജെപി പ്രവർത്തകർ സിപിഐഎമ്മിലേക്ക്. 5 ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരാണ് സിപിഐഎമ്മിലേക്ക് ചേർന്നത്. സിപിഐഎമുമായി സഹകരിക്കാൻ തീരുമാനിച്ചത് വക്കം പഞ്ചായത്തിലെ ബിജെപി പ്രവർത്തകർ. പാർട്ടി വിട്ടവരിൽ ബിജെപി ഒബിസി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് തങ്കരാജ് ഉൾപ്പെടയുള്ളവരാണ്.
അതേസമയം സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവി ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . 2029ൽ കോൺഗ്രസിനും ഇതേ ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി നിരാശരാക്കി. പ്രസീത അഴിക്കോടിനെ അറിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിൽ സിപിഐയുടെ സ്ഥാനാർഥിത്വത്തിന് പ്രസക്തിയില്ല, രാഹുൽഗാന്ധി സ്വീകാര്യനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights : BJP Leaders Joins in CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here