കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കർശന നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി; ഉറപ്പ് നൽകിയത് ആലത്തൂരിലെ BJP സ്ഥാനാർത്ഥി ടിഎൻ സരസുവിന്

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കർശന നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥി ഡോ. ടിഎൻ സരസുവിനാണ് പ്രധാനമന്ത്രി ഉറപ്പ് നൽകിയത്. പ്രധാനമന്ത്രി ടിഎൻ സരസുവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി കരുവന്നൂരിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച വിവരങ്ങളും പ്രധാനമന്ത്രി തേടി. വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപിയുടെ വനിതാ സ്ഥാനാർത്ഥികളുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആലത്തൂരിലെ സ്ഥാനാർത്ഥിയുമായും പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചത്.
Read Also സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം നീണ്ടു പോകുന്നതിൽ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ഹൈക്കോടതി വിമർശനം ഉയർത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഇ.ഡിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തിലെ 12 സഹകരണ ബാങ്കുകളിലെ അഴിമതികൾ കൂടി അന്വേഷിക്കാനുണ്ടെന്നായിരുന്നു ഇ.ഡിയുടെ മറുപടി.
Story Highlights : PM Narendra Modi says strict action will be taken in Karuvannur Bank scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here