എട്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്; തീരുമാനമാകാതെ റായ്ബറേലിയും അമേഠിയും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. നാല് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ നിന്നാണ് 14 സ്ഥാനാർത്ഥികൾ. അതേസമയം റായ്ബറേലിയിലും അമേഠിയിലും ഇത്തവണയും സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല
ഇന്നലെ ഛത്തീസ്ഗഡിലെ ലോക്‌സഭാ സീറ്റുകളിലേക്കുള്ള നാല് സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തി കോൺഗ്രസ് ഏഴാമത്തെ പട്ടിക പുറത്തിറക്കിയിരുന്നു. ഇതോടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഡിലെ 11 സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
Story Highlights : Congress released eighth phase candidates list
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here