Advertisement

പന്തളത്ത് കെട്ടുകാഴ്ചയ്ക്കിടെ 40 അടിയോളം ഉയരമുള്ള തേരിന് തീപിടിച്ചു

March 27, 2024
Google News 1 minute Read

പന്തളം കുരമ്പാലയിൽ കെട്ടുകാഴ്ചയ്ക്കിടെ തേരിന് തീപിടിച്ചു. കുരവപ്പൂവിൽ നിന്നാണ് തീ പടർന്നത്. പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടയാണ് തീപിടുത്തം. 40 അടിയോളം ഉയരമുള്ള തേരിൻ്റെ മുകൾഭാഗത്താണ് തീ പടർന്നത്.

ക്ഷേത്രവളപ്പിന് മുന്നിൽ ചുറ്റും നിറയെ ആളുകൾ നിൽക്കെയായിരുന്നു തീപിടിത്തം. സംഘാടകർ തന്നെ അതിവേഗം മുകളിൽ കയറി വെള്ളം ഒഴിച്ച് തീ അണച്ചു. കെട്ടുകാഴ്ചയ്ക്കായി തേര് നിർമ്മിച്ചതിൻ്റെ അമ്പതാം വാർഷികം കൂടിയായിരുന്നു ഇത്തവണ.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ചൊവ്വാഴ്‌ച രാത്രി ഏഴ് മണിയോടുകൂടിയായിരുന്നു തീപ്പിടുത്തം. സ്ഥലത്തു ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. തേരിന് തീ പിടിച്ചയുടൻ നാട്ടുകാർ വിവരം അടൂർ അഗ്നി രക്ഷ നിലയത്തിൽ അറിയിച്ചിരുന്നു. അഗ്നി രക്ഷ സേന ഉടൻ സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ തീ അണച്ചെന്നും അപകട സാധ്യത ഇല്ലെന്നും അറിയിപ്പ് ലഭിച്ചതോടെ സേന മടങ്ങുകയും ചെയ്‌തു.

Story Highlights : fire broke out during festival pandalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here