Advertisement

മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വര്‍ഗ്ഗീയതയും നിറഞ്ഞ ഭരണകൂടം: കെ കെ ശൈലജ

March 28, 2024
Google News 3 minutes Read
K K Shailaja slams central government and congress amid Loksabha election 2024

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വനിയമം നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനും ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി അഴിമതിയിലൂടെ കള്ളപ്പണം സ്വരൂപിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുമാണ് മോഡി ഭരണകൂടം ശ്രമിക്കുന്നതെന്നും അതിനെ ചെറുക്കാന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍. ബിജെപിക്കെതിരെ സ്വയം തകരുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസുള്ളത്. ഏത് കോണ്‍ഗ്രസ്സ് നേതാവ് എപ്പോഴാണ് മറുകണ്ടം ചാടുകയെന്ന് ഒരുറപ്പുമില്ല. ഇടതുപക്ഷം മാത്രമാണ് പ്രതീക്ഷ. പ്രവാസി കുടുംബങ്ങള്‍ക്കുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് പ്രവാസി കുടുംബങ്ങളുടെ പിന്തുണയുണ്ടാവുമെന്ന പ്രതീക്ഷയും ശൈലജ ടീച്ചര്‍ പങ്കുവെച്ചു. ( K K Shailaja slams central government and congress amid Loksabha election 2024)

നവോദയ സംഘടിപ്പിച്ച ഇ എം എസ് എ കെ ജി അനുസ്മരണവും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും പരിപാടിയില്‍ നാട്ടില്‍ നിന്നും ഫോണ്‍വഴി സംസാരിക്കുകയായിരുന്നു ശൈലജ ടീച്ചര്‍. യോഗം നവോദയ കേന്ദ്ര കമ്മിറ്റി അംഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. ഇ എം എസ്സിന്റെയും എ കെ ജിയുടേയും ജീവിത സമരവഴികള്‍ ഷാജു പത്തനാപുരം അവതരിപ്പിച്ചു. ഇരുനേതാക്കളും ഐക്യകേരളത്തിന്റെ പ്രധാനശില്പികളാണ്. അവരുടെ പോരാട്ടസ്മരണകള്‍ ഫാസിസതിനെതിരെയുള്ള പോരാട്ടത്തില്‍ മാര്‍ഗ്ഗദീപകങ്ങളാണെന്ന് ഷാജു ചൂണ്ടിക്കാട്ടി. ഇസ്മായില്‍ കണ്ണൂര്‍, പൂക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ മണമ്പൂര്‍ അധ്യക്ഷനായിരുന്നു. മനോഹരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ സ്വാഗതവും ബാബുജി നന്ദിയും പറഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവാസികള്‍ക്കിടയില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നവോദയ തീരുമാനിച്ചു.

Story Highlights : K K Shailaja slams central government and congress amid Loksabha election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here