നാഷണല്‍ സൗദി ഡ്രൈവേഴ്‌സ് ഗ്രൂപ്പ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

നാഷണല്‍ സൗദി ഡ്രൈവേഴ്‌സ് ഗ്രൂപ്പ് (NSDG)റിയാദിലും ദമാമിലും ഇഫ്താര്‍ സംഗമം നടത്തി റിയാദ് ബത്തഹയില്‍ നടന്ന ഇഫ്താര്‍ മീറ്റ് സലിം കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ സഹീര്‍ തങ്ങള്‍ കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്തു. പുഷ്പരാജന്‍ (ഇന്ത്യന്‍ എംബസി) മുഖ്യ അതിഥിയായി. ഗഫൂര്‍ കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി. എന്‍ജിനീയര്‍ റഫീക്ക് കൊച്ചുകുറ്റിയില്‍ റമദാന്‍ സന്ദേശം നല്‍കി അബ്ദുല്‍ സലിം അര്‍ത്തിയില്‍, നാസര്‍ ലൈസ്,ഷമീര്‍ (ഇന്ത്യന്‍ എംബസി ) അബ്ദുല്‍ വാഹിദ് ആല്‍ദിരീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുലൈമാന്‍ പൂന്തുറ സ്വാഗതവും നൗഷാദ് വര്‍ക്കല നന്ദിയും രേഖപ്പെടുത്തി അലി ബീമാപള്ളി, സുല്‍ഫി ബീമാപള്ളി,നിസാര്‍ പുനലൂര്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. (National Saudi Drivers Group organized an Iftar meet)
Story Highlights : National Saudi Drivers Group organized an Iftar meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here