‘മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമക്ക് എത്തി’ പൃഥ്വിരാജ് വിസ്മയിപ്പിച്ചുവെന്ന് റിയൽ നജീബ്

ആടുജീവിതം പ്രദര്‍ശനത്തിനെത്തുമ്പോള്‍ മുതല്‍ പൃഥിരാജിനൊപ്പം ശ്രദ്ധനേടി യഥാര്‍ഥ കഥാനായകന്‍ നജീബ്. ചിത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമുള്ള വാക്കുകളും നജീബിന്‍റേത് തന്നെ.ആടുജീവിതം കണ്ട് താന്‍ കരഞ്ഞു പോയെന്നാണ് ചിത്രം കണ്ടതിനുശേഷം നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്‍റെ മോന്‍റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമ കാണാന്‍ വന്നതാണ്, വീട്ടില്‍ നിന്ന് ആരും ഇല്ല, എന്‍റെ ജീവിതം സിനിമയാവുന്നതില്‍..സന്തോഷമുണ്ട്.
ചിത്രം കണ്ട് താന്‍ കരഞ്ഞു പോയെന്നും, എല്ലാവരും ഈ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹം എന്ന് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമായ നജീബ് പറഞ്ഞു. പൃഥിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപിടിച്ച് ഉമ്മ കൊടുക്കാമായിരുന്നു, ഞാന്‍ അനുഭവിച്ചത് അതുപോലെ പൃഥിരാജ് അഭിനയിച്ചിട്ടുണ്ട്. നോവലിന്റെ ഊര്‍ജ്ജം മുഴുവനും ചലച്ചിത്രത്തില്‍ പകര്‍ത്തിയെന്ന് സിനിമ കണ്ട ശേഷം നോവലിസ്റ്റ് ബെന്യാമിന്‍ പറഞ്ഞു.
ചലച്ചിത്ര പ്രേമികള്‍ ഏറെ കാത്തിരുന്ന ആടുജീവിതം സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന് സംസ്ഥാനത്തുടനീളം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മികച്ച അനുഭവമാണ് സിനിമ നല്‍കിയതെന്ന് ആടുജീവിതം നോവല്‍ രചിച്ച ബെന്യാമിന്‍ പറഞ്ഞു
സിനിമ കണ്ടു ഇറങ്ങിയവര്‍ ഒരേ സ്വരത്തിലാണ് അഭിപ്രായങ്ങള്‍ പറഞ്ഞത്. മലയാളത്തിനു പുറമേ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അറേബ്യന്‍ മരുഭൂമിയില്‍ വര്‍ഷങ്ങളോളം ഏകാന്ത ജീവിതം അനുഭവിച്ചു തീര്‍ത്ത നജീബിന്റെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. ഇന്ന് രാവിലെയായിരുന്നു ആടുജീവിതത്തിന്റെ ആദ്യ പ്രദര്‍ശനം. ചിത്രത്തിന്റെ ഫസ്റ്റ്ഹാഫ് കഴിഞ്ഞതോടെ നിരവധി പോസിറ്റീവ് റിവ്യൂ ആണ് സിനിമാ ആരാധകര്‍ പുറത്തുവിടുന്നത്.
Story Highlights : Real Najeeb After Goat Life Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here