ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കർസേവാ പ്രമുഖ് ബാബ ടാർസെം സിംഗ് ആണ് മരിച്ചത്. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
രാവിലെ 6.30 യോടെയാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ നാനക്മട്ട ഗുരുദ്വാരയിൽ പ്രവേശിച്ച് കർസേവാ പ്രമുഖ് ബാബാ തർസെം സിംഗിനെ വെടിവയ്ക്കുകയായിരുന്നു. അദ്ദേഹത്തെ ഖത്തിമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അന്വേഷണത്തിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചിട്ടുണ്ട്.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും ഡിജിപി. തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് ഫെബ്രുവരി 16ന് ബാബ ടാർസെം സിംഗ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.
Story Highlights : Staffer shot dead inside Uttarakhand gurdwara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here