മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി സി ജോര്‍ജിനെതിരെ കേസെടുത്ത് കസബ പൊലീസും

മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് കസബ പൊലീസ്. സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ കലാപാഹ്വാനത്തിനാണ് കേസ്. കോഴിക്കോട് മുതലക്കുളത്ത് നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ വച്ചാണ് പി സി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്.(Case against PC George in Remarks against women in Mahi)
പി സി ജോര്‍ജിനെതിരെ വനിതാ കമ്മിഷനും വിഷയത്തില്‍ കേസെടുത്തിയരുന്നു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി.
എംടി രമേശിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുളള പ്രസ്താവന. അധിഷേപ പരാമര്‍ശത്തില്‍ പുതുച്ചേരി പൊലീസും പി സി ജോര്‍ജിനെതിരെ കേസെടുത്തിട്ടുണ്ട്.
Story Highlights : Case against PC George in Remarks against women in Mahi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here