Advertisement

ഒരു വർഷത്തിനിടെ നിർജീവമാക്കിയത് 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ; റദ്ദാക്കിയത് 3,339 സിംകാർഡുകൾ; സൈബർ തട്ടിപ്പ് വ്യാപകം

March 29, 2024
Google News 3 minutes Read
crime cyber fraud

നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ നിർജീവമാക്കിയത് 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ. 3,339 സിംകാർഡുകളും റദ്ദാക്കി. തട്ടിപ്പിന് ഇരകളിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്.(Cyber ​​fraud is rampant in Kerala, 3251 bank account freeze in last one year)

കോവിഡിന് പിന്നാലെയാണ് സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിലെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തട്ടിപ്പ് കേസുകളിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏറെയും പലരിൽ നിന്നും വാടകക്കെടുത്തവയാണ്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സൈബർ പൊലീസ് ബോധവൽക്കരണം നടത്തുന്നതിടെയാണ് തട്ടിപ്പുകളുടെ എണ്ണത്തിലെ ഈ വർധന.

സൈബർ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നതാണ് പ്രധാന കാരണം. ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന സംഘങ്ങളെ കുറിച്ചു ഉൾപ്പെടെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംശയാത്മക ഇടപാടുകൾ നടത്തുന്ന അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് പരിശോധന.

Story Highlights : Cyber ​​fraud is rampant in Kerala, 3251 bank account freeze in last one year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here