‘നരേന്ദ്രമോദിജിയുടെ വാത്സല്യപുത്രി മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങൾ’; കെ സുരേന്ദ്രൻ

വയനാട്ടിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. വയനാട്ടിലെ മിന്നുമണിയുടെ വീട്ടിലെത്തിയ സുരേന്ദ്രൻ ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വാത്സല്യപുത്രിയാണ് മിന്നുമണിയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ദ്രൗപദി മുർമ്മു മുതൽ മിന്നുമണിവരെ എത്രയെത്ര സഫലജീവിതങ്ങൾ. രാഹുൽജിയും കോൺഗ്രസ് നേതാക്കളും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെടുത്ത നിലപാട് വേദനാജനകം. കോൺഗ്രസ് നേതാക്കൾ മുർമ്മുജിയെ എത്രതവണ ആക്ഷേപിച്ചു പരിഹസിച്ചു എന്നുള്ളത് നാം കണ്ടതാണ്. ഇരുപത് ശതമാനത്തിലേറെ ട്രൈബൽ പോപ്പുലേഷനുള്ള വയനാടിന്റെ ജനപ്രതിനിധിയാണെന്നുപോലും അദ്ദേഹം ഓർത്തില്ലെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്
ഉച്ചഭക്ഷണം മിന്നുമണിയുടെ വീട്ടിൽ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വാൽസല്യപുത്രി. ശ്രീമതി ദ്രൗപദി മുർമ്മു മുതൽ മിന്നുമണിവരെ എത്രയെത്ര സഫലജീവിതങ്ങൾ. രാഹുൽജിയും കോൺഗ്രസ്സ് നേതാക്കളും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെടുത്ത നിലപാട് വേദനാജനകം. കോൺഗ്രസ്സ് നേതാക്കൾ മുർമ്മുജിയെ എത്രതവണ ആക്ഷേപിച്ചു പരിഹസിച്ചു എന്നുള്ളത് നാം കണ്ടതാണ്. ഇരുപത് ശതമാനത്തിലേറെ ട്രൈബൽ പോപ്പുലേഷനുള്ള വയനാടിന്റെ ജനപ്രതിനിധിയാണെന്നുപോലും അദ്ദേഹം ഓർത്തില്ല.
Story Highlights : K Surendran Visited Minnumani Home in Vayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here