Advertisement

‘UDFന് മേൽക്കൈ; കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ്’; പികെ കുഞ്ഞാലിക്കുട്ടി

March 29, 2024
Google News 1 minute Read

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെൻ്റ് ആണെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഇപ്പോഴുള്ള ഗവൺമെൻ്റുകളുടെ പ്രകടനം മോശമെന്ന് ജനങ്ങളുടെ മനസിലുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പ്രതികരിച്ചു.

കേന്ദ്രത്തിൽ ഭരണമാറ്റം വേണെമെന്നും സിഎഎ വിഷയത്തിൽ കേരളത്തിലും ഇന്ത്യയിലാകെ ഒരേ പോലെ കേന്ദ്രത്തിന് എതിരായാണ് ജനവിധി വരികയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഭരിച്ചാലും എൽഡിഎഫ് ഭരിച്ചാലും കേരളത്തിൽ സിഎഎ നടപ്പിലാക്കില്ല. കോൺഗ്രസ് ഭരിച്ചാൽ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമസ്ത ആയി യുഡിഎഫിന് ഒരു പ്രശ്നവുമില്ല എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി. പല വേദികളിലും പലരും പ്രത്യക്ഷപ്പെടും അതൊക്കെ സംഘടനയുടെ അഭിപ്രായം എന്ന് പറയാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ സംഘടനകളും എൽഡിഎഫ് വേദികളിൽ മാത്രം അല്ല യുഡിഎഫിന്റെ വേദികളിലും പങ്കെടുക്കുന്നുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Story Highlights : PK Kunhalikutty about Lok Sabha election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here