Advertisement

സാനിയ മിർസയെ ഹൈദരാബാദിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം

March 29, 2024
Google News 1 minute Read

ടെന്നീസ് താരം സാനിയ മിർസയെ ഹൈദരാബാദിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. താരത്തെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ്‌ തീരുമാനിക്കുന്നതായാണ് വിവരം. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കെതിരെയാകും സാനിയ കളത്തിൽ ഇറങ്ങുക.

ബുധനാഴ്ച നടന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ സാനിയയുടെ സ്ഥാനാർഥിത്വം ചർച്ച ചെയ്തതായാണ് വിവരം.മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് സാനിയയുടെ പേര് മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്.

1980ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് അവസാനമായി കോണ്‍ഗ്രസ് ഹൈദരാബാദിൽ വിജയിച്ചത്. 2004 മുതല്‍ അസദുദ്ദീന്‍ ഒവൈസിയുടെ കൈകളിലാണ് ഈ മണ്ഡലം.എന്നാൽ ഇത്തവണ സാനിയയെ ഇറക്കുന്നത് വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്‌ ഇപ്പോൾ. സാനിയയുടെ ജനപ്രീതി തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ്‌ കരുതുന്നത്.

Story Highlights : Sania Mirza Will compete For Hyderabad Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here