Advertisement

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകി; വി മുരളീധരൻ

March 29, 2024
Google News 1 minute Read

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകിയെന്ന് വി മുരളീധരൻ. മന്ത്രി പദത്തിൽ ഏറ്റവും സംതൃപ്തി നൽകിയിട്ടുള്ള ദൗത്യം വിദേശത്ത് അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളെന്നും വി മുരളീധരൻ. റഷ്യയിൽ അകപ്പെട്ട 4 പേരിൽ 2 പേർ ഇന്ത്യൻ എംബസിയിൽ സുരക്ഷിതർ.മറ്റു രണ്ടു പേരെ സുരക്ഷിതരായി എത്തിക്കാൻ റഷ്യൻ സൈന്യത്തിൻ്റെ സഹായത്തോടെ നടപടി സ്വീകരിക്കുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മണിപ്പൂർ വിഷയം മതപരമായ കാര്യമല്ലെന്ന് സഭാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. വൈദികരോടൊപ്പം പ്രധാനമന്ത്രിയെ കണ്ടിട്ടുള്ള ആളാണ് താൻ. അവർക്ക് അങ്ങനെയൊരു ആശങ്ക ഉള്ളതായി തോന്നിയിട്ടില്ല. സഭാ നേതാക്കൾ അവരവരുടെ അഭിപ്രായം പറഞ്ഞതായിരിക്കും. പ്രസംഗം കേൾക്കാതെ മറുപടി പറയാൻ പറ്റില്ല. ആശങ്ക ക്രൈസ്തവ വിഭാഗത്തിന് ഇല്ലെന്നും വി മുരളീധരൻ വ്യക്തമാക്കി.

Story Highlights : V Muraleedhan About Modi govt.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here