ഗുർദാസ്പൂരിൽ സണ്ണി ഡിയോളിന് സീറ്റില്ല, അമരീന്ദർ സിംഗിന്റെ ഭാര്യ പട്യാലയിൽ; ബിജെപി എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ബിജെപി എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഒഡീഷ , പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിലെ 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ( Sunny Deol dropped from Gurdaspur seat BJP 8th list candidates )
ഗുർദാസ്പൂരിൽ സിറ്റിംഗ് എംപിയും നടനുമായ നടൻ സണ്ണി ഡിയോളിനെ സീറ്റില്ല. പകരം ദിനേശ് സിംഗ് സ്ഥാനാർത്ഥിയാകും. മുൻ നയതന്ത്രജ്ഞൻ തരൺജിത് സിംഗ് സന്ധുവാണ് അമൃത്സറിലെ സ്ഥാനാർത്ഥി. അമരീന്ദർ സിംഗിന്റെ ഭാര്യ പ്രിണീത് കൗർ പട്യാലയിൽ മത്സരിക്കും. ജലന്ധറിൽ സുശീൽ കുമാർ റിങ്കുവിന് സീറ്റ് നൽകി. കഴിഞ്ഞ ദിവസമാണ് സുശീൽ കുമാർ ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിൽ എത്തിയത.് കോൺഗ്രസിൽ നിന്ന് എത്തിയ സിറ്റിംഗ് എംപി രവനീത് സിംഗ് ബിട്ടു ലുധിയാനയിൽ മത്സരിക്കും.
ഒഡീഷയിലെ മൂന്നും പശ്ചിമ ബംഗാളിലെ രണ്ടും സീറ്റുകളിൽ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights : Sunny Deol dropped from Gurdaspur seat BJP 8th list candidates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here