തോമസ് ഐസക്കിന് സ്വന്തമായി വീടില്ല, ഭൂമിയില്ല; ആകെയുള്ളത് 20,000 പുസ്തകങ്ങൾ; സ്വത്ത് വിവരങ്ങൾ ഇങ്ങനെ

പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. തോമസ് ഐസക്കിന്റെ പേരിൽ സ്വന്തമായി വീടോ ഭൂമിയോ ഇല്ല. നിക്ഷേപമായി സ്വർണവുമില്ല. ആകെയുള്ള സ്വത്തായി അദ്ദേഹം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇരുപതിനായിരത്തോളം പുസ്തകങ്ങളാണ്. അത് സൂക്ഷിച്ചിരിക്കുന്നത് അനിയന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ വീട്ടിലാണ്. സ്വന്തമായി വീടില്ലാത്ത തോമസ് ഐസക്ക് താമസിക്കുന്നതും ഈ വീട്ടിൽ തന്നെയാണ്. പുസ്തകത്തിന്റെ ആകെ മൂല്യം 9.60 ലക്ഷം രൂപയാണ്. ( thomas isaac asset details )
നാലു തവണ എംഎൽഎയും രണ്ടു തവണ ധനമന്ത്രിയുമായിരുന്നു ഡോ. തോമസ് ഐസക്ക്. ഇപ്പോൾ സിപിഐഎം കേന്ദ്രകമ്മറ്റി അംഗമാണ്.
തിരുവനന്തപുരത്ത് ട്രഷറി സേവിങ്‌സ് ബാങ്കിൽ ആറായിരം രൂപയും പെൻഷനേഴ്‌സ് ട്രഷറി അക്കൗണ്ടിൽ 68,000 രൂപയും തിരുവനന്തപുരം സിറ്റിയിലെ എസ്.ബി.ഐ എസ്.ബി അക്കൗണ്ടിൽ 39,000 രൂപയും കെ.എസ്.എഫ്.ഇയുടെ സ്റ്റാച്യു ബ്രാഞ്ചിൽ സുഗമ അക്കൗണ്ടിൽ 36,000 രൂപയും ഇതേ ബ്രാഞ്ചിൽ സ്ഥിരനിക്ഷേപമായി 1.31 ലക്ഷം രൂപയുമാണ് തോമസ് ഐസക്കിന്റെ നിക്ഷേപം. കെ.എസ്.എഫ്.ഇയുടെ ഇതേ ബ്രാഞ്ചിൽ ചിട്ടിയുടെ തവണയായി 77,000 രൂപയോളം ഇതു വരെ അടച്ചിട്ടുണ്ട്. കൈവശമുള്ളത് 10,000 രൂപയാണ്. മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ 10,000 രൂപയുടെ ഓഹരിയുമുണ്ട്.
Story Highlights : thomas isaac asset details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here