ഈസ്റ്റർ ദിനത്തിൽ വീണ്ടും ഭവന സന്ദർശനവുമായി ബിജെപി

ക്രൈസ്തവ വോട്ടുറപ്പിക്കാൻ ഈസ്റ്റർ ദിനത്തിൽ വീണ്ടും ഭവന സന്ദർശനവുമായി ബിജെപി. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറിൻ്റെ നേതൃത്വത്തിലാണ് കോഴിക്കോട് വിവിധ ക്രൈസ്തവ പുരോഹിതന്മാരെയും സ്ഥാപനങ്ങളിലും സന്ദർശിക്കുന്നത്.(BJP visiting christian home on Easter day)
മണിപ്പൂർ വിഷയം ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ വോട്ടുകൾ ബിജെപിയിൽ നിന്ന് അകലുന്നുവെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. ഇത് മറികടക്കാനാണ് സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തിൽ വീണ്ടും ഈസ്റ്റർ ദിനത്തിലെ ഭവനസന്ദർശനം. കോഴിക്കോട് എത്തിയ ജാവദേക്കർ , ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ ഒന്നും കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് പ്രതികരണം.
എല്ലാവരോടും സമദൂരമെന്ന് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ എത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ബിജെപിയുമായി ഒരു ബന്ധവുമില്ല; പോസ്റ്റര്‍ പ്രചാരണത്തില്‍ സി കെ നാണു ട്വന്റിഫോറിനോട്
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കോഴിക്കോട് കോർപ്പറേഷൻ മേയറുമായ സിജെ റോബിനേയും പ്രകാശ് ജാവദേക്കർ സന്ദർശിച്ചു. ജില്ലയിലെ മറ്റ് ക്രൈസ്തവ പുരോഹിതന്മാരുമായും പ്രകാശ് ജാവദേക്കർ ഇന്ന് കൂടിക്കാഴ്ച നടത്തും. കോഴിക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം ടി രമേശിനും സഹപ്രഭാരി നളിൻ കുമാർ കട്ടിലിനും ഒപ്പമാണ് സന്ദർശനം.
Story Highlights : BJP visiting christian home on Easter day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here