Advertisement

പട്ടാഴി മുക്കിലെ അപകടത്തില്‍ സുപ്രധാന കണ്ടെത്തല്‍; വാഹനം അമിതവേഗത്തില്‍ ഇടിപ്പിച്ചു കയറ്റിയത്; അനുജയും ഹാഷിമും സീറ്റ്‌ബെല്‍റ്റ് ഇട്ടിരുന്നില്ല

March 31, 2024
Google News 3 minutes Read
Pathanamthitta car accident was created by car passengers says report

പത്തനംതിട്ട പട്ടാഴി മുക്കില്‍ രണ്ടുപേരുടെ ജീവന്‍ എടുത്ത വാഹനാപകടത്തില്‍ എന്‍ഫോസ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ണായക റിപ്പോര്‍ട്ട്. ഹാഷിം അനുജയും സഞ്ചരിച്ച കാര്‍ ലോറിയിലേക്ക് മനപ്പൂര്‍വ്വം ഇടിച്ചു കയറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. കാറ് അമിതവേഗത്തില്‍ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. (Pathanamthitta car accident was created by car passengers says report)

തെറ്റായ ദിശയില്‍ നിന്നുമാണ് കാര്‍ ഇടിച്ചു കയറിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നതേയില്ല .അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. ഇതെല്ലാമാണ് ഇന്റര്‍ ആര്‍ടിഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തല്‍ .ലോറിയുടെ നിയമവിരുദ്ധമായ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടി. ക്രാഷ് ബാരിയറില്‍ ഇടിച്ചാണ് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നത്. ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

അതേസമയം അപകടത്തെ സംബന്ധിച്ച് പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. അനുജയുടെയും ഹാഷിമിന്റെയും ഫോണുകള്‍ ഇതിനകം തന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു . ആറുമാസം മുന്‍പ് വരെയുള്ള ഇവരുടെ ഫോണ്‍ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് .ഇവരുടെ പരിചയക്കാരില്‍ നിന്നും പോലീസ് രേഖപ്പെടുത്തി . ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നാല്‍ സമൂഹത്തിന്റെ സത്യാവസ്ഥ അറിയാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Story Highlights : Pathanamthitta car accident was created by car passengers says report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here