‘അക്കാദമിയിൽ രാഷ്ട്രീയനേതാക്കൾ ഇടപെടുന്നു’; കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം രാജിവച്ച് സി രാധാകൃഷ്ണൻ

കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം രാജിവച്ച് സി രാധാകൃഷ്ണൻ. അക്കാദമിയിലേക്ക് രാഷ്ട്രീയനേതാക്കൾ ഇടപെടുന്നതിൽ പ്രതിഷേധിച്ചാണ് രാജി. രാജി വെക്കുന്നതായി അറിയിച്ച് രാധാകൃഷ്ണൻ അക്കാദമി സെക്രട്ടറിയ്ക്ക് കത്തയച്ചു.
കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തിൽ സി രാധാകൃഷ്ണൻ പറയുന്നു. ഫെസ്റ്റിവൽ പ്രോഗ്രാം ബ്രോഷറിൽ ഉദ്ഘാടകന്റെ പേരുണ്ടായിരുന്നില്ല. എഴുത്തുകാർ മാത്രമാണ് ഫെസ്റ്റിവൽ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടുള്ളത്. ഉദ്ഘാടകൻ്റെ പേര് പരാമർശിക്കാതെ ‘അക്കാദമി എക്‌സിബിഷൻ്റെ ഉദ്ഘാടനം’ എന്നാണ് പരിപാടിയെ വിശേഷിപ്പിച്ചത്. പരിപാടിയുടെ വിശദാംശങ്ങൾ പിന്നീട് പ്രത്യേക ക്ഷണിതാവായി പുറത്തിറക്കി. ഈ വ്യക്തിയെ അക്കാദമി വളരെയധികം ആഗ്രഹിച്ചിരുന്നുവെന്നത് വിചിത്രമാണ്. ഞാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കും എതിരല്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു എന്നും കത്തിൽ അദ്ദേഹം പറയുന്നു.
Story Highlights: c radhakrishnan resign sahita akademi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here