കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് കെട്ടിവെക്കാനുള്ള തുക കൈമാറി ഉമ്മൻ ചാണ്ടിയുടെ കുടുംബം

പ്രചാരണത്തിൽ സജീവമായി ഉമ്മൻ ചാണ്ടിയുടെ കുടുംബം. ഉമ്മൻചാണ്ടിയുടെ മക്കൾ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം പ്രചരിച്ച സാഹചര്യത്തിലാണ് കുടുംബം ഒറ്റക്കെട്ടായി പ്രചാരണത്തിന് ഇറങ്ങാൻ തീരുമാനിച്ചത്. കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോജ്ജിന് കെട്ടിവെക്കാനുള്ള തുകയും കുടുംബം കൈമാറി. തന്നെ ആരും ബിജെപിയാക്കാൻ വരേണ്ടെന്ന് ചാണ്ടി ഉമ്മൻ 24നോട് പറഞ്ഞു. ( oommen chandy family give election deposit to francis george )
കോൺഗ്രസിനും യുഡിഎഫിനും ഒപ്പം ഉറച്ച് നിൽക്കുമെന്ന് അടിവരയിട്ടു പറയുകയായിരുന്നു ഉമ്മൻ ചാണ്ടിയുടെ കുടുംബം.. ബിജെപിയിലേക്ക് പോകുമെന്ന എതിരാളികളുടെ ആരോപണം ഒറ്റക്കെട്ടായി തന്നെ ചെറുത്ത് തോൽപ്പിക്കുകയാണ് ലക്ഷ്യം. പ്രചാരണത്തിൽ ഇനി മുതൽ സജീവമായി കുടുംബവും ഉണ്ടാകും. ഉമ്മൻ ചാണ്ടിയുടെ അസാന്നധ്യം ഉണ്ടാകാതിരിക്കാൻ വേണ്ടികൂടിയാണ് തീരുമാനമെന്ന് മറിയമ്മ ഉമ്മൻ.
അച്ഛനെ ശ്രീരാമെന്ന് വിളിച്ചതിന്റെ പേരിൽ തന്നെ ബിജെപിയാക്കാൻ ആരും വരേണ്ടെന്ന് ചാണ്ടി ഉമ്മനും 24നോട് പറഞ്ഞു. പത്തനംതിട്ടയുൾപ്പടെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തും.
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുകയും ഉമ്മൻ ചാണ്ടിയുടെ കുടുംബം തന്നെ നൽകി.
പുതുപ്പള്ളിയിലെ വിവിധ കൺവൻഷനുകളിൽ ആണ് ആദ്യം കുടുംബത്തിന്റെ സാന്നിധ്യം ഉണ്ടാകുക. പിന്നാലെ മറ്റ് മണ്ഡലങ്ങളിലെ പ്രചാരണങ്ങളിലും സജീവമാകും. വീട് കയറി വോട്ട് ചോദിക്കാനും ഉമ്മൻ ചാണ്ടിയുടെ കുടുംബം ഉണ്ടാകും.
Story Highlights : oommen chandy family give election deposit to francis george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here