പൊന്നിന്റെ വില കൂടി, പിന്നാലെ മോഷണം; സിനിമാ സ്റ്റൈലിൽ കള്ളൻ

തൃശൂർ പഴയന്നൂരിൽ ജ്വല്ലറിയിൽ മോഷണം. ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ജ്വല്ലറിക്കുള്ളിൽ കയറി ഷെൽഫിൽ നിന്നും രണ്ട് സ്വർണ്ണമാലകൾ എടുത്ത് ബൈക്കിൽ കയറി രക്ഷപ്പെട്ടു. പഴയന്നൂർ ടൗണിലെ ദീപ ജ്വല്ലറിയിലാണ് മോഷണം.
ഇന്നലെ രാത്രിയിലാണ് ദീപ ജ്വല്ലറയിൽ സിനിമാ സ്റ്റൈലിൽ മോഷണം നടന്നത്. രാത്രി ജ്വല്ലറി അടയ്ക്കാനായി ആഭരണങ്ങൾ എടുത്തു വയ്ക്കുന്നതിനിടെ എത്തിയ യുവാവാണ് മാലയുമായി കടന്ന് കളഞ്ഞത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് സ്വർണമാലകളാണ് നഷ്ടപ്പെട്ടത്. ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ജ്വല്ലറിയിൽ കയറിയ ഉടൻ രണ്ട് മാലകളെടുത്ത് പുറത്തിറങ്ങി ബൈക്കിൽ അധിവേഗം കടന്നുകളയുകയായിരുന്നു.
Story Highlights : Gold chain stolen from Thrissur jewelry
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here