സൂര്യകുമാർ യാദവ് മാച്ച് ഫിറ്റ്; ഞായറാഴ്ച കളത്തിലിറങ്ങുമെന്ന് റിപ്പോർട്ട്

മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് പരുക്കിൽ നിന്ന് മുക്തനായെന്ന് റിപ്പോർട്ട്. പരുക്കിൽ നിന്ന് മുക്തനായ താരം ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ട്. പരുക്കേറ്റതിനെ തുടർന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന താരം മൂന്ന് മാസത്തിലധികമായി ക്രിക്കറ്റ് പിച്ചിൽ ഇറങ്ങിയിട്ടില്ല.
ഐപിഎലിനു മുൻപ് നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട സൂര്യകുമാർ മുംബൈക്കായി ഇതുവരെ കളിച്ചിരുന്നില്ല. ഐപിഎലിൽ ഇതുവരെ വിജയിക്കാൻ കഴിയാത്ത ടീമാണ് മുംബൈ. ആകെ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് മുംബൈ അവസാന സ്ഥാനത്താണ്.
ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലാണ് സൂര്യകുമാർ യാദവിന് പരുക്കേറ്റത്. ഏഴ് ആഴ്ച വിശ്രമമാണ് സൂര്യക്ക് പറഞ്ഞിരുന്നത്. പിന്നീട് മറ്റൊരു പരുക്കുണ്ടാവുകയും ഹെർണിയ ഓപ്പറേഷൻ നടത്തേണ്ടിവരികയും ചെയ്തു. ഇതേ തുടർന്നാണ് വിശ്രമം നീണ്ടത്.
Story Highlights: suryakumar yadav match fit mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here