ഇത് ഭാരതത്തിന്റെ ഭാവി തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ്; ശശി തരൂർ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ ശശി തരൂർ. ബഹുസ്വരത സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ജയിക്കാൻ തന്നെയാണ് ഇന്ത്യാ മുന്നണിയും കോൺഗ്രസും മത്സരിക്കുന്നതെന്നും വർഗീയതയും ഭരണഘടനാ ലംഘനവുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ശശി തരൂർ പറഞ്ഞു.
നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. കോൺഗ്രസിന്റെ പ്രചാരണത്തെ ആദ്യഘട്ടത്തിൽ ബാധിച്ചിട്ടുണ്ട്. കൈയിലുള്ള പണം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ബിജെപിയുടെ ഭയത്തിന്റെ തെളിവാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. തെരഞ്ഞെടുപ്പ് ജയിച്ച ആരും തന്നെ പാർട്ടി വിട്ട് പോയിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിമാറലുകൾ നടക്കുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ ഒരു പ്രശ്നവുമില്ല. ഇനി തെരഞ്ഞെടുപ്പിലേക്ക് 24 ദിവസം ബാക്കിയുണ്ട്. നന്നായിത്തന്നെ ബൂത്ത് തലത്തിൽ പ്രവർത്തനം നടത്തുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.
Story Highlights : This Loksabha election is to decide India’s future says Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here