എസ്ഡിപിഐ – യുഡിഎഫ് ബന്ധത്തിൽ വ്യക്തത വരുത്താതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്: എംവി ഗോവിന്ദൻ

എസ്ഡിപിഐ – യുഡിഎഫ് ബന്ധത്തിൽ വ്യക്തത വരുത്താതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് എന്ന് സിപിഐഎം സംസ്ഥന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയത്തിന്റെ അളവ് കുറയ്ക്കാനാണ് കോൺഗ്രസ് തീവ്രവാദ ശക്തികളുമായി ചേരുന്നത് എന്ന് സിപിഐഎം ഇന്നലെ തന്നെ പറഞ്ഞിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. (mv govindan sdpi udf)
വളരെ ആസൂത്രിതമായി നടന്ന നീക്കമായിരുന്നു എസ്ഡിപിഐ – യുഡിഎഫ് ബന്ധം. സിപിഐഎം – എസ്ഡിപിഐ ചർച്ച നടന്നിട്ടില്ല. സിപിഐഎമ്മിന് എസ്ഡിപിഐ ബന്ധമില്ല. ചില മാധ്യമങ്ങൾ വസ്തുതവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. പിഡിപി വർഗീയ സംഘടനയല്ല. സിപിഐഎമ്മിന് പിഡിപി പിന്തുണ അറിയിക്കുമ്പോൾ പ്രതികരിക്കാം. പാനൂരിലെ സ്ഫോടനത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകനല്ല. പാർട്ടി മുൻപേ ഇത് തള്ളിപ്പറഞ്ഞതാണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമികളുടെ വോട്ട് സംബന്ധിച്ചും അങ്ങിനെ ഒരു വിഷയം വരുമ്പോൾ പ്രതികരിക്കാം
നിങ്ങളുട വോട്ട് വേണ്ട എന്ന് ഒന്നാമത്തെ ശ്വാസത്തിൽ പറയുന്നു. രണ്ടാമത്തെ ശ്വാസത്തിൽ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറയുന്നു. ആസൂത്രിതമായാണ് എസ്ഡിപിഐയുമായി കോൺഗ്രസ് കൂട്ടുകൂടിയിരിക്കുന്നത്. കോൺഗ്രസ് പ്രകടന പത്രികയിൽ സിഎഎയെപ്പറ്റി പരാമർശം ഇല്ല. ഇതോടെ സിഎഎ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമായി എന്നും അദ്ദേഹം പറഞ്ഞു.
Read Also: എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് നിലപാടെടുത്തു; സിപിഐഎമ്മിന് ആ ധൈര്യമുണ്ടോ?: വി.ഡി. സതീശൻ
കേരള സ്റ്റോറി കാലമൂല്യമോ സാമൂഹ്യ ദർശനമോ ഇല്ലാത്ത സിനിമയാണ്. മുസ്ലിം, കേരള, കമ്മ്യൂണിസ്റ്റ് വിരുദ്ധത കുത്തിനിറച്ച സിനിമ. ദൂരദർശൻ സിനിമ പ്രദർശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ബിജെപിക്കാർ തന്നെയാണ് ഇതിന് പിന്നിൽ. ജനങ്ങൾ തിരസ്കരിച്ച ചിത്രമാണ് ഇത്.
ആലപ്പുഴയിലും ലീഗിൻ്റെ കൊടിയില്ല. രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസിന് കൊടിയില്ല. ലീഗിൻ്റെ പതാകവേണ്ടായെന്ന് പറഞ്ഞാൽ ലീഗ് പിണങ്ങും. അതുകൊണ്ട് കോൺഗ്രസും പതാക ഉപയോഗിച്ചില്ല. രാഹുൽ വന്ന് മത്സരിക്കുന്നിടത്ത് ലീഗിന്റെ കൊടി ഉയർത്താൻ ധൈര്യം ഇല്ലാത്തവരാണോ ഫാസിസത്തിനെതിരെ പോരാടുന്നത്? എന്ത് കൊണ്ട് ലീഗിൻ്റെ കൊടി ഒഴിവാക്കി എന്ന് വ്യക്തമാക്കാൻ കോൺഗ്രസ് തയ്യാറാവണം. പാക്കിസ്താൻ കൊടി എന്ന് പ്രചാരണം വരുമെന്ന് ഭയന്നാണ് ലീഗിൻ്റെ കൊടി വേണ്ടെന്ന് വെച്ചത്.
എൻസിഇആർടി തയ്യാറാക്കുന്ന പാഠപുസ്തകത്തിലും സംഘപരിവാരം ഇടപെട്ടു. ചരിത്രത്തെ ഇല്ലാതാക്കി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നു.
Story Highlights: mv govindan sdpi udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here