Advertisement

ഐവർമഠം ചിതാഭസ്മ മോഷണം: പ്രതികൾക്ക് പ്രദേശിക സഹായം ലഭിച്ചു; അന്വേഷണം ജീവനക്കാരിലേക്ക്

April 6, 2024
Google News 2 minutes Read

തിരുവില്വാമല പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷണക്കേസിൽ പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് പൊലീസ്. ഐവർമഠത്തിലെ ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മൃതദേഹത്തിനൊപ്പമുള്ള സ്വർണമെടുക്കാനാണ് ചിതാഭസ്മം പ്രതികൾ മോഷ്ടിച്ചതെന്നാണ് കണ്ടെത്തൽ.

കേസിൽ തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45)യും രേണുഗോപാൽ ( 25) എന്നയാളുമാണ് പിടിയിലായത്. പൊതുശ്മശാനത്തിലെ ചിതകളിൽ നിന്നും ചിതാഭസ്മം കാണാതാകുന്നത് പ തിവായതോടെ, കർമ്മം നടത്തുന്നവരുടെ നേതൃത്വത്തിൽ പഴയന്നൂർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾ പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. ചിതാഭസ്മം അരിച്ചെടുത്ത് സ്വർണ്ണത്തിന്റെ അംശം കണ്ടെത്തി വേർതിരിച്ച് വിൽപ്പന നടത്തുന്നവരാണ് പ്രതികൾ.

Story Highlights : Ash theft case investigation has been extended to employees of Ivarmadom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here