മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ജസ്റ്റിസ് മണികുമാർ

മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ജസ്റ്റിസ് മണികുമാർ. വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജസ്റ്റിസ് മണികുമാർ രാജ്ഭവനെ അറിയിച്ചു. തമിഴ്‌നാട്ടിൽ തന്നെ തുടരേണ്ട സാഹചര്യമുണ്ടെന്നാണ് ജസ്റ്റിസ് മണികുമാർ നൽകുന്ന നിർദേശം. ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തിൽ പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ വിയോജന കുറിപ്പോടെയാണ് ശുപാർശ ഗവർണർക്ക് കൈമാറിയിരുന്നത്. മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത് സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ്. മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അതിന് മുമ്പ് അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്.
കേരള ഹൈക്കോടതി മുൻചീഫ് ജസ്റ്റിസ് ആണ് എസ്.മണികുമാർ. എസ്. മണികുമാർ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ചത് ഏപ്രിൽ 24നാണ്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. ജസ്റ്റിസ് മണികുമാർ വിരമിച്ചപ്പോൾ മുഖ്യമന്ത്രി യാത്രയയപ്പ് നൽകിയത് വിവാദമായിരുന്നു.
Story Highlights : Justice Manikumar will not take the post of Human Rights Commission Chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here