Advertisement

പാനൂർ ബോംബ് ആക്രമണം; സമാധാന സന്ദേശ യാത്രയുമായി ഷാഫി പറമ്പിൽ

April 6, 2024
Google News 1 minute Read

പാനൂർ ബോംബ് സ്‍ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ അരുൺ ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. നിസാര പരുക്കേറ്റ വിനോദ്, അശ്വിൻ എന്നിവരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തി. ബോംബ് രാഷ്ട്രീയം യുഡിഎഫ് ചർച്ചയാക്കുമെന്ന് സൂചന. പാനൂരിൽ ഇന്ന് ഷാഫി പറമ്പിലിന്റെ സമാധാന സന്ദേശ യാത്ര.

ബോംബ് ബാങ്കിലിട്ട് പലിശ വാങ്ങിക്കാനല്ലല്ലോ നിര്‍മിച്ചത്, കയ്യിലിരുന്ന് പൊട്ടിയില്ലായിരുന്നെങ്കില്‍ ഈ ബോംബ് നിര്‍മാണം ആരെ ലക്ഷ്യം വെച്ചായിരുന്നുവെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു.ബോംബ് നിർമാണത്തിനു ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സിപിഐഎം വ്യക്തമാക്കണം.സിപിഐഎം ആക്രമണത്തിന് കോപ്പുകൂട്ടുകയാണ്. പരിശോധനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. തെരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം പരാതി നല്‍കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. കരുതലും സ്നേഹവും പോസ്റ്ററിലും ഫ്ലക്സിലും പോരാ. ന്യായീകരിക്കാനാവാത്ത സംഭവമാണ് നടന്നതെന്നും ഷാഫി പറ‍ഞ്ഞു.

Story Highlights : Shafi Parambil on Panoor Bomb Blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here